Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assam In Final

ആസാമിൽ പ്രചാരണം അവസാന ലാപ്പിൽ

ഗോ​​​​​ഹ​​​​​​​​​​​​​​​ട്ടി: ആ​​​​​​​​​​​​​​​സാം നി​​​​​​​​​​​​​​​യ​​​​​​​​​​​​​​​മ​​​​​​​​​​​​​​​സ​​​​​​​​​​​​​​​ഭാ തെ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​​ടു​​​​​​​​​​​​​​​പ്പി​​​​​ൽ പ്ര​​​​​ചാ​​​​​ര​​​​​ണം അ​​​​​വ​​​​​സാ​​​​​ന​​​​​ലാ​​​​​പ്പി​​​​​ൽ. ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വം ന​​​​​ല്കു​​​​​ന്ന എ​​​​​ൻ​​​​​ഡി​​​​​എ​​​​​യും കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​സ​​​​​ഖ്യ​​​​​വും മി​​​​​ക്ക മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും നേ​​​​​ർ​​​​​ക്കു നേ​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ്. ഏ​​​​​​​​​​​​​​​പ്രി​​​​​​​​​​​​​​​ൽ ഒ​​​​​​​​​​​​​​​ന്പ​​​​​​​​​​​​​​​തി​​​​​​​​​​​​​​​നാ​​​​​​​​​​​​​​​ണ് ആ​​​​​​​​​​​​​​​സാം തെ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​​ടു​​​​​​​​​​​​​​​പ്പ്. മ​​​​​​​​​​​​​​​ത്സ​​​​​​​ര​​​​​​​രം​​​​​​​ഗ​​​​​​​ത്തു​​​​​​​ള്ള​​​​​​​ത് 722 സ്ഥാ​​​​​​​​​​​​​​​നാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ഥി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ. സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളി​​​​​​​ൽ എ​​​​​​​​​​​​​​​ട്ടു ശ​​​​​​​​​​​​​​​ത​​​​​​​​​​​​​​​മാ​​​​​​​​​​​​​​​നം പേ​​​​​​​​​​​​​​​ർ സ്ത്രീ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​ണ്. ബി​​​​​​​​​​​​​​​ജെ​​​​​​​​​​​​​​​പി​​​​​​​​​​​​​​​യും കോ​​​​​​​​​​​​​​​ൺ​​​​​​​​​​​​​​​ഗ്ര​​​​​​​​​​​​​​​സും തൊ​​​​​​​​​​​​​​​ണ്ണൂ​​​​​​​​​​​​​​​റി​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​റെ സീ​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ൽ മ​​​​​​​​​​​​​​​ത്സ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്നു. ആ​​​​​​​​​​​​​​​കെ സീ​​​​​​​​​​​​​​​റ്റ് 126 ആ​​​​​​​​​​​​​​​ണ്.

അ​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​പു​​​​​​​​​​​​​​​ർ-​​​​​​​​​​​​​​​ക​​​​​​​​​​​​​​​ട്‌​​​​​​​​​​​​​​​ലി​​​​​​​​​​​​​​​ചെ​​​​​​​​​​​​​​​റ മ​​​​​​​​​​​​​​​ണ്ഡ​​​​​​​​​​​​​​​ല​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ൽ 15 സ്ഥാ​​​​​​​​​​​​​​​നാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ഥി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളു​​​​​​​​​​​​​​​ണ്ട്. ഒ​​​​​​​​​​​​​​​ന്പ​​​​​​​​​​​​​​​തി​​​​​​​​​​​​​​​ട​​​​​​​​​​​​​​​ത്ത് ര​​​​​​​​​​​​​​​ണ്ടു സ്ഥാ​​​​​​​​​​​​​​​നാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ഥി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ വീ​​​​​​​​​​​​​​​ത​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ണു​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​ത്. ബി​​​​​​​​​​​​​​​ജെ​​​​​​​​​​​​​​​പി നേ​​​​​​​​​​​​​​​തൃ​​​​​​​​​​​​​​​ത്വം ന​​​​​​​​​​​​​​​ല്കു​​​​​​​​​​​​​​​ന്ന എ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​എ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ൽ എ​​​​​​​​​​​​​​​ജി​​​​​​​​​​​​​​​പി, ബി​​​​​​​​​​​​​​​പി​​​​​​​​​​​​​​​എ​​​​​​​​​​​​​​​ഫ് എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ണ് സ​​​​​​​​​​​​​​​ഖ്യ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ. ബി​​​​​​​​​​​​​​​ജെ​​​​​​​​​​​​​​​പി 90 സീ​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​ലും എ​​​​​​​​​​​​​​​ജി​​​​​​​​​​​​​​​പി 26ലും ​​​​​​​​​​​​​​​മ​​​​​​​​​​​​​​​ത്സ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്നു. ബി​​​​​​​​​​​​​​​പി​​​​​​​​​​​​​​​എ​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​ന് 11 സീ​​​​​​​​​​​​​​​റ്റ് ന​​​​​​​​​​​​​​​ല്കി.

പ്ര​​​​​​​​​​​​​​​തി​​​​​​​​​​​​​​​പ​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​ത്തെ ന​​​​​​​​​​​​​​​യി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന കോ​​​​​​​​​​​​​​​ൺ​​​​​​​​​​​​​​​ഗ്ര​​​​​​​​​​​​​​​സ് 99 സീ​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​ൽ മ​​​​​​​​​​​​​​​ത്സ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്നു. റാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ജോ​​​​​​​​​​​​​​​ർ ദ​​​​​​​​​​​​​​​ൾ 13 സീ​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​ലും ആ​​​​​​​​​​​​​​​സാം ജ​​​​​​​​​​​​​​​തി​​​​​​​​​​​​​​​യ പ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ത്ത് പ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ലും മ​​​​​​​​​​​​​​​ത്സ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്നു. സി​​​​​​​​​​​​​​​പി​​​​​​​​​​​​​​​എം-2 സി​​​​​​​​​​​​​​​പി​​​​​​​​​​​​​​​ഐ (എം​​​​​​​​​​​​​​​എ​​​​​​​​​​​​​​​ൽ) ലി​​​​​​​​​​​​​​​ബ​​​​​​​​​​​​​​​റേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ-3 എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​നെ​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ണ് മ​​​​​​​​​​​​​​​റ്റു ക​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളു​​​​​​​​​​​​​​​ടെ സീ​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ. മു​​​​​​​​​​​​​​​സ്‌​​​​​​​​​​​​​​​ലിം ന്യൂ​​​​​​​​​​​​​​​ന​​​​​​​​​​​​​​​പ​​​​​​​​​​​​​​​ക്ഷ വി​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ന്‍റെ പാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​യാ​​​​​​​​​​​​​​​യ എ​​​​​​​​​​​​​​​ഐ​​​​​​​​​​​​​​​യു​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​എ​​​​​​​​​​​​​​​ഫ് 30 മ​​​​​​​​​​​​​​​ണ്ഡ​​​​​​​​​​​​​​​ല​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ലും യു​​​​​​​​​​​​​​​പി​​​​​​​​​​​​​​​പി​​​​​​​​​​​​​​​എ​​​​​​​​​​​​​​​ൽ 18ലും ​​​​​​​​​​​​​​​മ​​​​​​​​​​​​​​​ത്സ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്നു. തൃ​​​​​​​​​​​​​​​ണ​​​​​​​​​​​​​​​മൂ​​​​​​​​​​​​​​​ൽ കോ​​​​​​​​​​​​​​​ൺ​​​​​​​​​​​​​​​ഗ്ര​​​​​​​​​​​​​​​സ്, എ​​​​​​​​​​​​​​​എ​​​​​​​​​​​​​​​പി, ജെ​​​​​​​​​​​​​​​എം​​​​​​​​​​​​​​​എം, സി​​​​​​​​​​​​​​​പി​​​​​​​​​​​​​​​ഐ എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​​​​​​​​​​​​​​​യും ആ​​​​​​​​​​​​​​​സാ​​​​​​​​​​​​​​​മി​​​​​​​​​​​​​​​ൽ ഒ​​​​​​​​​​​​​​​രു കൈ ​​​​​​​​​​​​​​​നോ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​നു​​​​​​​​​​​​​​​ണ്ട്.

ഹാ​​​​​​​​​​​​​ട്രി​​​​​​​​​​​​​ക് വി​​​​​​​​​​​​​ജ​​​​​​​​​​​​​യ​​​​​​​​​​​​​മാ​​​​​​​​​​​​​ണ് ബി​​​​​​​​​​​​​ജെ​​​​​​​​​​​​​പി ല​​​​​​​​​​​​​ക്ഷ്യ​​​​​​​​​​​​​മി​​​​​​​​​​​​​ടു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത്. തു​​​​​​​​​​​​​ട​​​​​​​​​​​​​ർ​​​​​​​​​​​​​ച്ച​​​​​​​​​​​​​യാ​​​​​​​​​​​​​യ മൂ​​​​​​​​​​​​​ന്നു ത​​​​​​​​​​​​​വ​​​​​​​​​​​​​ണ ഭ​​​​​​​​​​​​​ര​​​​​​​​​​​​​ണ​​​​​​​​​​​​​ത്തി​​​​​​​​​​​​​ലി​​​​​​​​​​​​​രു​​​​​​​​​​​​​ന്ന​​​​​​​​​​​​​ശേ​​​​​​​​​​​​​ഷ​​​​​​​​​​​​​മാ​​​​​​​​​​​​​ണ് കോ​​​​​​​​​​​​​ൺ​​​​​​​​​​​​​ഗ്ര​​​​​​​​​​​​​സി​​​​​​​​​​​​​ന് അ​​​​​​​​​​​​​ധി​​​​​​​​​​​​​കാ​​​​​​​​​​​​​രം ന​​​​​​​​​​​​​ഷ്ട​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ട​​​​​​​​​​​​​ത്. മു​​​​​​​​​​​​​ഖ്യ​​​​​​​​​​​​​മ​​​​​​​​​​​​​ന്ത്രി ഹി​​​​​​​​​​​​​മ​​​​​​​​​​​​​ന്ത ബി​​​​​​​​​​​​​ശ്വ ശ​​​​​​​​​​​​​ർ​​​​​​​​​​​​​മ​​​​​​​​​​​​​യാ​​​​​​​​​​​​​ണ് ബി​​​​​​​​​​​​​ജെ​​​​​​​​​​​​​പി​​​​​​​​​​​​​യു​​​​​​​​​​​​​ടെ പ്ര​​​​​​​​​​​​​ചാ​​​​​​​​​​​​​ര​​​​​​​​​​​​​ണ​​​​​​​​​​​​​ത്തി​​​​​​​​​​​​​നു ചു​​​​​​​​​​​​​ക്കാ​​​​​​​​​​​​​ൻ പി​​​​​​​​​​​​​ടി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത്. ജ​​​​​​​​​​​​​ലു​​​​​​​​​​​​​ക്ബാ​​​​​​​​​​​​​രി​​​​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​​​​ണ് ഹി​​​​​​​​​​​​​മ​​​​​​​​​​​​​ന്ത ജ​​​​​​​​​​​​​ന​​​​​​​​​​​​​വി​​​​​​​​​​​​​ധി തേ​​​​​​​​​​​​​ടു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത്.

പി​​​​​​​​​​​​​സി​​​​​​​​​​​​​സി അ​​​​​​​​​​​​​ധ്യ​​​​​​​​​​​​​ക്ഷ​​​​​​​​​​​​​ൻ ഗൗ​​​​​​​​​​​​​ര​​​​​​​​​​​​​വ് ഗൊ​​​​​​​​​​​​​ഗോ​​​​​​​​​​​​​യി ആ​​​​​​​​​​​​​ണ് കോ​​​​​​​​​​​​​ൺ​​​​​​​​​​​​​ഗ്ര​​​​​​​​​​​​​സി​​​​​​​​​​​​​നെ ന​​​​​​​​​​​​​യി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത്. ലോ​​​​​​​​​​​​​ക്സ​​​​​​​​​​​​​ഭാം​​​​​​​​​​​​​ഗ​​​​​​​​​​​​​മാ​​​​​​​​​​​​​യ ഗൗ​​​​​​​​​​​​​ര​​​​​​​​​​​​​വ് ജോ​​​​​​​​​​​​​ർ​​​​​​​​​​​​​ഹ​​​​​​​​​​​​​ട്ടി​​​​​​​​​​​​​ൽ​​​​​​​​​​​​​നി​​​​​​​​​​​​​ന്നു നി​​​​​​​​​​​​​യ​​​​​​​​​​​​​മ​​​​​​​​​​​​​സ​​​​​​​​​​​​​ഭ​​​​​​​​​​​​​യി​​​​​​​​​​​​​ലേ​​​​​​​​​​​​​ക്കു മ​​​​​​​​​​​​​ത്സ​​​​​​​​​​​​​രി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്നു. ആ​​​​​​​​സാം മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി ത​​​​​​​​രു​​​​​​​​ൺ ഗൊ​​​​​​​​ഗോ​​​​​​​​യി​​​​​​​​യു​​​​​​​​ടെ മ​​​​​​​​ക​​​​​​​​നാ​​​​​​​​യ ഗൗ​​​​​​​​ര​​​​​​​​വ് (43) ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യാ​​​​​​​​ണ് നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ഹി​​​​​​​​മ​​​​​​​​ന്ത​​​​​​​​യോ​​​​​​​​ടു കി​​​​​​​​ട​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന ഗൗ​​​​​​​​ര​​​​​​​​വ് ഗൊ​​​​​​​​ഗോ​​​​​​​​യി​​​​​​​​യു​​​​​​​​ടെ വ്യ​​​​​​​​ക്തി​​​​​​​​പ്ര​​​​​​​​ഭാ​​​​​​​​വ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണു കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സി​​​​​​​​ന്‍റെ പ്ര​​​​​​​​തീ​​​​​​​​ക്ഷ​​​​​​​​യ​​​​​​​​ത്ര​​​​​​​​യും.

അ​​​​​​​​​പ്പ​​​​​​​​​ർ ആ​​​​​​​​​സാ​​​​​​​​​മി​​​​​​​​​ൽ സ്വാ​​​​​​​​​ധീ​​​​​​​​​ന​​​​​​​​​മു​​​​​​​​​ള്ള ആ​​​​​​​​​സാം ജ​​​​​​​​​തി​​​​​​​​​യ പ​​​​​​​​​രി​​​​​​​​​ഷ​​​​​​​​​ത്തു​​​​​​​​​മാ​​​​​​​​​യി സ​​​​​​​​​ഖ്യ​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​ക്കി​​​​​​​​​യ​​​​​​​​​ത് കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​നു നേ​​​​​​​​​ട്ട​​​​​​​​​മാ​​​​​​​​​ണ്. ക​​​​​​​​​ഴി​​​​​​​​​ഞ്ഞ ത​​​​​​​​​വ​​​​​​​​​ണ അ​​​​​​​​​പ്പ​​​​​​​​​ർ ആ​​​​​​​​​സാ​​​​​​​​​മി​​​​​​​​​ലെ പ​​​​​​​​​തി​​​​​​​​​ന​​​​​​​​​ഞ്ചോ​​​​​​​​​ളം സീ​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ൾ നേ​​​​​​​​​രി​​​​​​​​​യ മാ​​​​​​​​​ർ​​​​​​​​​ജി​​​​​​​​​നി​​​​​​​​​ലാ​​​​​​​​​ണു കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​നു ന​​​​​​​​​ഷ്ട​​​​​​​​​മാ​​​​​​​​​യ​​​​​​​​​ത്. മു​​​​​​​​​ൻ കേ​​​​​​​​​ന്ദ്ര​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യും ബി​​​​​​​​​ജെ​​​​​​​​​പി നേ​​​​​​​​​താ​​​​​​​​​വു​​​​​​​​​മാ​​​​​​​​​യ രാ​​​​​​​​​ജെ​​​​​​​​​ൻ ഗോ​​​​​​​​​ഹെ​​​​​​​​​യ്ൻ ആ​​​​​​​​​സാം ജ​​​​​​​​​തി​​​​​​​​​യ പ​​​​​​​​​രി​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​ൽ ചേ​​​​​​​​​ർ​​​​​​​​​ന്നു.

2021ല്‍ ​​​​​​​​​​​കോ​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​സ് സ​​​​​​​​​​​ഖ്യ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്ന എ​​​​​​​​​​​ഐ​​​​​​​​​​​യു​​​​​​​​​​​ഡി​​​​​​​​​​​എ​​​​​​​​​​​ഫ് ഇ​​​​​​​​​​​ത്ത​​​​​​​​​​​വ​​​​​​​​​​​ണ ഒ​​​​​​​​​​​റ്റ​​​​​​​​​​​യ്ക്കു മ​​​​​​​​​​​ത്സ​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്നു. ബ​​​​​​​​​​​ദ​​​​​​​​​​​റു​​​​​​​​​​​ദ്ദീ​​​​​​​​​​​ന്‍ അ​​​​​​​​​​​ജ്മ​​​​​​​​​​​ല്‍ ന​​​​​​​​​​​യി​​​​​​​​​​​ക്കു​​​​​​​​​​​ന്ന പാ​​​​​​​​​​​ര്‍ട്ടി​​​​​​​​​​​ക്ക് നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ 15 എം​​​​​​​​​​​എ​​​​​​​​​​​ല്‍എ​​​​​​​​​​​മാ​​​​​​​​​​​രാ​​​​​​​​​​​ണു​​​​​​​​​​​ള്ള​​​​​​​​​​​ത്. ലോ​​​​​​​​​​​ക്‌​​​​​​​​​​​സ​​​​​​​​​​​ഭാ തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പി​​​​​​​​​​​ല്‍ എ​​​​​​​​​​​ഐ​​​​​​​​​​​യു​​​​​​​​​​​ഡി​​​​​​​​​​​എ​​​​​​​​​​​ഫി​​​​​​​​​​​ന് വ​​​​​​​​​​​ലി​​​​​​​​​​​യ തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി​​​ നേ​​​​​​​​രി​​​​​​​​ടേ​​​​​​​​ണ്ടിവ​​​​​​​​ന്നു.

2009 മു​​​​​​​​ത​​​​​​​​ൽ ധു​​​​​​​​ബ്രി ലോ​​​​​​​​ക്സ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​ജ​​​​​​​​യം നേ​​​​​​​​ടി​​​​​​​​യ ബ​​​​​​​​ദ​​​​​​​​റു​​​​​​​​ദ്ദീ​​​​​​​​ൻ അ​​​​​​​​ജ്മ​​​​​​​​ലി​​​​​​​​ന് 2024 തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ വ​​​​​​​​ൻ പ​​​​​​​​രാ​​​​​​​​ജ​​​​​​​​യം നേ​​​​​​​​രി​​​​​​​​ടേ​​​​​​​​ണ്ടി വ​​​​​​​​ന്നു. കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സി​​​​​​​​ലെ റ​​​​​​​​ക്കി​​​​​​​​ബു​​​​​​​​ൽ ഹു​​​​​​​​സൈ​​​​​​​​ൻ പ​​​​​​​​ത്തു ല​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​റെ വോ​​​​​​​​ട്ടി​​​​​​​​ന്‍റെ റി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ഡ് ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​നാ​​​​​​​​ണു വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ച​​​​​​​​ത് മു​​​​​​​​​​​സ്‌​​​​​​​​​​ലിം ​വോ​​​​​​​​​​​ട്ട് കോ​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​സി​​​​​​​​ലേ​​​​​​​​ക്കു പോ​​​​​​​​യ​​​​​​​​താ​​​​​​​​ണ് അ​​​​​​​​ജ്മ​​​​​​​​ലി​​​​​​​​ന് വ​​​​​​​​ൻ തോ​​​​​​​​ൽ​​​​​​​​വി സ​​​​​​​​മ്മാ​​​​​​​​നി​​​​​​​​ച്ച​​​​​​​​ത്.

തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പി​​​​​​​​​​​നു​​​​​​​​​​​ശേ​​​​​​​​​​​ഷം മി​​​​​​​​​​​യാ​​​​​​​​​​​ക​​​​​​​​​​​ള്‍ ആ​​​​​​​​​​​സാ​​​​​​​​​​​മി​​​​​​​​​​​ല്‍ സ്വാ​​​​​​​​​​​ധീ​​​​​​​​​​​നം നേ​​​​​​​​​​​ടു​​​​​​​​​​​മെ​​​​​​​​​​​ന്ന അ​​​​​​​​​​​ജ്മ​​​​​​​​​​​ലി​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​സ്താ​​​​​​​​​​​വ​​​​​​​​​​​ന ഏ​​​​​​​​​​​റെ വി​​​​​​​​​​​വാ​​​​​​​​​​​ദ​​​​​​​​​​​മു​​​​​​​​​​​യ​​​​​​​​​​​ര്‍ത്തി. ബം​​​​​​​​​​​ഗാ​​​​​​​​​​​ളി സം​​​​​​​​​​​സാ​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന മു​​​​​​​​​​​സ് ലിം​​​​​​​​​​​ക​​​​​​​​​​​ളെ​​​​​​​​​​​യാ​​​​​​​​​​​ണ് മി​​​​​​​​​​​യാ എ​​​​​​​​​​​ന്നു വി​​​​​​​​​​​ശേ​​​​​​​​​​​ഷി​​​​​​​​​​​പ്പി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. ഇ​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​ടെ പൂ​​​​​​​​​​​ര്‍വി​​​​​​​​​​​ക​​​​​​​​​​​ര്‍ ബം​​​​​​​​​​​ഗ്ലാ​​​​​​​​​​​ദേ​​​​​​​​​​​ശി​​​​​​​​​​​ല്‍നി​​​​​​​​​​​ന്നു​​​​​​​​​​​ള്ള​​​​​​​​​​​വ​​​​​​​​​​​രാ​​​​​​​​​​​ണ്. ആ​​​​​​​​​​​സാ​​​​​​​​​​​മി​​​​​​​​​​​ലെ 3.12 കോ​​​​​​​​​​​ടി ജ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ല്‍ 34 ശ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​നം പേ​​​​​​​​​​​ര്‍ മു​​​​​​​​​​​സ്‌​​​​​​​​ലിം​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​ണ്. ഇ​​​​​​​​​​​തി​​​​​​​​​​​ല്‍ നാ​​​​​​​​​​​ലു ശ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​നം മാ​​​​​​​​​​​ത്ര​​​​​​​​​​​മാ​​​​​​​​​​​ണ് ത​​​​​​​​​​​ദ്ദേ​​​​​​​​​​​ശീ​​​​​​​​​​​യ ആ​​​​​​​​​​​സാം മു​​​​​​​​​​​സ്‌​​​​​​​​​ലിം​​​​​​​​​​​ക​​​​​​​​​​​ള്‍. ബാ​​​​​​​​​​​ക്കി ബം​​​​​​​​​​​ഗാ​​​​​​​​​​​ളി സം​​​​​​​​​​​സാ​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന മു​​​​​​​​​​​സ്‌​​​​​​​​​​​ലിം​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​ണ്. ഇ​​​​​​​​​​​ത്ത​​​​​​​​​​​വ​​​​​​​​​​​ണ 28 സീ​​​​​​​​​​​റ്റി​​​​​​​​​​​ലാ​​​​​​​​​​​ണ് എ​​​​​​​​​​​ഐ​​​​​​​​​​​യു​​​​​​​​​​​ഡി​​​​​​​​​​​എ​​​​​​​​​​​ഫ് മ​​​​​​​​​​​ത്സ​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പി​​​​​​​​​​​നു​​​​​​​​​​​ശേ​​​​​​​​​​​ഷം ഹി​​​​​​​​​​​മ​​​​​​​​​​​ന്ത ഡ​​​​​​​​​​​ല്‍ഹി​​​​​​​​​​​ക്കു പോ​​​​​​​​​​​കു​​​​​​​​​​​മെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് അ​​​​​​​​​​​ജ്മ​​​​​​​​​​​ല്‍ പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​ത്.

ബി​​​​​​​​​​​ജെ​​​​​​​​​​​പി അ​​​​​​​​​​​ധി​​​​​​​​​​​കാ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ലെ​​​​​​​​​​​ത്തി​​​​​​​​​​​യാ​​​​​​​​​​​ൽ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​മാ​​​​​യി മി​​​​​​​​​​​യാ​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ ന​​​​​​​​​​​ട്ടെ​​​​​​​​​​​ല്ലു ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി ഹി​​​​​​​​​​​മ​​​​​​​​​​​ന്ത ബി​​​​​​​​​​​ശ്വ ശ​​​​​​​​​​​ർ​​​​​​​​​​​മ​​​​​​​​​​​യു​​​​​​​​​​​ടെ ഭീ​​​​​​​​​​​ഷ​​​​​​​​​​​ണി. ആ​​​​​​​​​​​സാ​​​​​​​​​​​മി​​​​​​​​​​​ലെ ത​​​​​​​​​​​ദ്ദേ​​​​​​​​​​​ശീ​​​​​​​​​​​യ ജ​​​​​​​​​​​ന​​​​​​​​​​​ത​​​​​​​​​​​യെ വെ​​​​​​​​​​​ല്ലു​​​​​​​​​​​വി​​​​​​​​​​​ളി​​​​​​​​​​​ക്കാ​​​​​​​​​​​ൻ അ​​​​​​​​​​​ന​​​​​​​​​​​ധി​​​​​​​​​​​കൃ​​​​​​​​​​​ത കു​​​​​​​​​​​ടി​​​​​​​​​​​യേ​​​​​​​​​​​റ്റ​​​​​​​​​​​ക്കാ​​​​​​​​​​​രെ അ​​​​​​​​​​​നു​​​​​​​​​​​വ​​​​​​​​​​​ദി​​​​​​​​​​​ക്കി​​​​​​​​​​​ല്ലെ​​​​​​​​​​​ന്നു ഹി​​​​​​​​​​​മ​​​​​​​​​​​ന്ത പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്നു. ജ​​​​​​​​ന​​​​​​​​പ്രി​​​​​​​​യ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ഹി​​​​​​​​മ​​​​​​​​ന്ത​​​​​​​​യു​​​​​​​​ടെ തു​​​​​​​​റു​​​​​​​​പ്പു​​​​​​​​ചീ​​​​​​​​ട്ട്.

തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ച​​​​​​​​ശേ​​​​​​​​ഷം മു​​​​​​​​​തി​​​​​​​​​ർ​​​​​​​​​ന്ന നേ​​​​​​​​​താ​​​​​​​​​വ് പ്ര​​​​​​​​​ദ്യു​​​​​​​​​ത് ബ​​​​​​​​​ർ​​​​​​​​​ദ​​​​​​​​​ലോ​​​​​​​​​യി ബി​​​​​​​​​ജെ​​​​​​​​​പി​​​​​​​​​യി​​​​​​​​​ൽ ചേ​​​​​​​​​ർ​​​​​​​​​ന്ന​​​​​​​​​ത് കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​നു​​​​​​​​​ണ്ടാ​​​​​​​​​ക്കി​​​​​​​​​യ ക്ഷീ​​​​​​​​​ണം ചെ​​​​​​​​​റു​​​​​​​​​ത​​​​​​​​​ല്ല. കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സ് മാ​​​​​​​​​നി​​​​​​​​​ഫെ​​​​​​​​​സ്റ്റോ ചെ​​​​​​​​​യ​​​​​​​​​ർ​​​​​​​​​മാ​​​​​​​​​നാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന ബ​​​​​​​​​ർ​​​​​​​​​ദ​​​​​​​​​ലോ​​​​​​​​​യി സം​​​​​​​​​സ്ഥാ​​​​​​​​​ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​നെ​​​​​​​​​തി​​​​​​​​​രേ നി​​​​​​​​​ശി​​​​​​​​​ത വി​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശ​​​​​​​​​നം ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന നേ​​​​​​​​​താ​​​​​​​​​വാ​​​​​​​​​ണ്. ഇ​​​​​​​​​ദ്ദേ​​​​​​​​​ഹം ബി​​​​​​​​​ജെ​​​​​​​​​പി​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്കു ചേ​​​​​​​​​ക്കേ​​​​​​​​​റി​​​​​​​​​യ​​​​​​​​​തോ​​​​​​​​​ടെ കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സ് സ്ഥാ​​​​​​​​​നാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന മ​​​​​​​​​ക​​​​​​​​​ൻ മ​​​​​​​​​ത്സ​​​​​​​​​ര​​​​​​​​​രം​​​​​​​​​ഗ​​​​​​​​​ത്തു​​​​​​​​​നി​​​​​​​​​ന്നു പി​​​​​​​​​ന്മാ​​​​​​​​​റി. മു​​​​​​​​​ൻ മ​​​​​​​​​ന്ത്രി​​​​​​​​​യും ബി​​​​​​​​​ജെ​​​​​​​​​പി നേ​​​​​​​​​താ​​​​​​​​​വു​​​​​​​​​മാ​​​​​​​​​യ ന​​​​​​​​​ന്ദി​​​​​​​​​ത ഗ​​​​​​​​​ർ​​​​​​​​​ലോ​​​​​​​​​സ കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​ൽ ചേ​​​​​​​​​ർ​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​ണ് ആ​​​​​​​​​സാ​​​​​​​​​മി​​​​​​​​​ലെ ഒ​​​​​​​​​ടു​​​​​​​​​വി​​​​​​​​​ല​​​​​​​​​ത്തെ രാ​​​​​​​​​ഷ്‌​​​​​​​​​ട്രീ​​​​​​​​​യ ചു​​​​​​​​​വ​​​​​​​​​ടു​​​​​​​​​മാ​​​​​​​​​റ്റം.

Latest News

Corehub Up